കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാക്ക് പോരാട്ടം..
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ പാക്ക് പോരാട്ടം..
ഏതു വേദിയാണെകിൽ ഇന്ത്യയും പാകിസ്താനും ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ അത് വളരെ വൈകാരികമാകാറുണ്ട്. വനിതാ ക്രിക്കറ്റിലും സ്ഥിതി വിത്യസതമല്ല.ഇന്ന് കോമൺവെൽത്ത് ഗെയിംസിൽ കാണാൻ പോകുന്നതും മറ്റൊന്നുമായിരിക്കില്ല.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30 ക്ക്. ഇരു ടീമുകളക്കും മത്സരം നിർണായകമാണ്. തങ്ങളുടെ ആദ്യത്തെ മത്സരത്തിൽ ഇരു ടീമുകളും തോൽവി രുചിച്ചിരുന്നു.
ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റപ്പോൾ ബാർബഡോസാണ് പാകിസ്ഥാനെ തോല്പിച്ചത്.ഷാഫാലി വർമയുടെ ബാറ്റിലും രേണുക സിംഗിന്റെ ബൗളിങ്ങിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.
നിലവിൽ നാല് മെഡലുകളുമായി ഇന്ത്യ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്.ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കല്ലവുമാണ് നിലവിൽ ഇന്ത്യയുടെ സമ്പാദ്യം. കോമൺവെൽത്ത് ഗെയിംസിന്റ കൂടുതൽ അപ്ഡേറ്റുകൾ "xtremedesportes" നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ഞങ്ങളെ പിന്തുണക്കുക.കൂടുതൽ കായിക വാർത്തകൾക്ക് വേണ്ടി ഞങ്ങളെ പിന്തുടരുക.
Our Whatsapp Group
Our Telegram
Our Facebook Page